സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ മാധ്യമ പുരസ്‌കാരം ഒ. സി മോഹൻരാജിന്

09:07 AM Jul 09, 2025 |


കണ്ണൂർ : സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ മാധ്യമ പുരസ്‌കാരം കേരളകൗമുദി മുൻ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഒ.സി.മോഹൻരാജിന്. 2023 ഏപ്രിൽ 29 മുതൽ മെയ് 5 വരെ പ്രസിദ്ധീകരിച്ച വിഷം വീണ് ജീവജലം ശ്വാസംമുട്ടി ജലജീവിതം എന്ന ലേഖന പരമ്പരക്കാണ് പുരസ്‌ക്കാരം.

25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം അവസാനം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ഇപ്പോൾ മംഗളം ദിനപത്രം കണ്ണൂർ യൂണിറ്റ് ചീഫാണ്.