ഇന്ത്യൻ ബാങ്കിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ 02 ഒഴിവുകളാണുള്ളത്. ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം. താൽപര്യമുള്ളവർ ജൂലൈ 16ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
ഇന്ത്യൻ ബാങ്കിൽ ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ 02 ഒഴിവുകൾ.
പ്രായപരിധി
ഉദ്യോഗാർഥികൾ 22 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ബി എസ് ഡബ്ല്യു, ബി എ, അല്ലെങ്കിൽ ബി.കോം എന്നിവയിൽ ബിരുദം നേടിയിരിക്കണം.
അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
അക്കൗണ്ടിംഗിൽ അടിസ്ഥാന അറിവുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്.
ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്ത് മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്.
പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് പ്രാവീണ്യം അഭികാമ്യമാണ്.
എം എസ് ഓഫീസ് (വേഡ്, എക്സൽ), ടാലി, ഇന്റർനെറ്റ് ഉപയോഗം എന്നിവയിൽ പ്രാവീണ്യം നേടിയിരിക്കണം.
പ്രാദേശിക ഭാഷയിലെ ടൈപ്പിംഗ് കഴിവുകൾ, ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യാനുള്ള കഴിവ, എന്നിവ അധിക നേട്ടമായി കണക്കാക്കും.
സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ത്യൻ ബാങ്കിന്റെ അഡ്രസിലേക്ക് അയക്കുക.
അപേക്ഷിക്കേണ്ട രീതി, അപേക്ഷ ഫോം എന്നിവ ചുവടെ നൽകുന്നു. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക