എണ്ണമയമുള്ള ചർമം ഇനി പ്രശ്നമേ അല്ല

01:50 PM Jul 04, 2025 | Kavya Ramachandran

* വിറ്റാമിന്‍ സി അടങ്ങിയ ആഹാരം ശീലമാക്കാം. ഓറഞ്ച്, മുസംബി എന്നിവ വിറ്റാമിന്‍ സി നിറഞ്ഞവയാണ്. മാത്രമല്ല നാരുകളാല്‍ സമ്പന്നവുമാണ്. ഇവ ജ്യൂസാക്കി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വെള്ളരി പോലെ ജലാംശം കൂടുതലുള്ളവ കഴിക്കാം. ഇവയ്ക്ക് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.
* വെള്ളംകുടിക്കാന്‍ മറക്കേണ്ട. ദിവസവും രണ്ടോ മൂന്നോ ലിറ്റര്‍ ശുദ്ധജലം കുടിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തില്‍ പ്രധാനമാണ്.
* കാല്‍സ്യം ചര്‍മസംരക്ഷണത്തിന് ഗുണംചെയ്യും. ഇലക്കറികള്‍, പാല്‍, പാലുത്പന്നങ്ങള്‍ എന്നിവ ഇടയ്ക്കിടെ കഴിക്കാം.
* മുഴുധാന്യങ്ങള്‍, തവിട് കളയാത്ത അരി എന്നിവ കഴിക്കുന്നത് നല്ലതാണ്.

കൊഴുപ്പും മധുരവും വേണ്ട
ഒരുതരത്തിലും എനര്‍ജി പ്രദാനം ചെയ്യാത്തവയാണ് മധുരവും കൊഴുപ്പുകളും. ഇവ മുഖത്തെ എണ്ണമയം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നതിനാല്‍ ആഹാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താം.
* പഞ്ചസാരയും അതിന് പകരമായി ഉപയോഗിക്കാറുള്ള ശര്‍ക്കര, തേന്‍ എന്നിവയും എണ്ണമയം വര്‍ധിക്കാന്‍ കാരണമാകും.