ഒമാനില്‍ ഫുഡ് ഡെലിവറി തൊഴിലാളികള്‍ക്കും പ്രഫഷണല്‍ പ്രാക്ടീസ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

01:47 PM Aug 28, 2025 | Suchithra Sivadas

ഒമാനില്‍ ഫുഡ് ഡെലിവറി തൊഴിലാളികള്‍ക്കും പ്രഫഷണല്‍ പ്രാക്ടീസ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. നിയമം ലംഘിച്ചാല്‍ തടവിനും പിഴക്കും പുറമെ നാടുകടത്തലും നേരിടേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഒമാനികളായ സ്വദേശികള്‍ക്ക് തൊഴില്‍ വിപണിയില്‍ മുന്‍ഗണന ലഭിക്കുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്.

അടുത്ത മാസം ഒന്നാം തിയതി മുതലാണ് ഒമാനില്‍ ഫുഡ് ഡെലിവറി തൊഴിലാളികള്‍ക്കും പ്രാക്ടീസ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്. എല്ലാ ഫുഡ് ഡെലിവറി തൊഴിലാളികളും സൂപ്പര്‍വൈസര്‍മാരും പ്രൊഫഷനല്‍ പ്രാക്ടീസ് ലൈസന്‍സ് സ്വന്തമാക്കണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ ലോജിസ്റ്റിക്സ് മേഖലാ സ്‌കില്‍ യൂണിറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാനുളള നടപടിയും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

Trending :