ലോഞ്ച് പ്രൈസിനേക്കാൾ കുറവ്, ആമസോണിൽ വൺപ്ലസ് 13ന് വൻ ഓഫർ
ബെംഗളൂരു: വൺപ്ലസ് 13 ന് അതിശയിപ്പിക്കുന്ന വിലക്കിഴിവുമായി ആമസോൺ. വൺപ്ലസ് 13 ഫ്ലാഗ്ഷിപ്പ് ഫോൺ ഇപ്പോൾ ലോഞ്ച് വിലയേക്കാൾ 5000 രൂപ കുറവിലാണ് ലഭ്യമായിട്ടുള്ളത്. വാങ്ങുന്നവർക്ക് ബാങ്ക് ഡിസ്‍കൌണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താനും അവസരം നൽകുന്നതാണ് ആമസോണിലെ ഓഫർ. 24 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും ഉള്ള ഈ വൺപ്ലസ് ഫോണിന് ശക്തമായ ബാറ്ററിയും ശക്തമായ ക്യാമറ സജ്ജീകരണവും ഉൾപ്പെടുന്നതാണ് ഈ മോഡൽ.
വൺപ്ലസ് 13 12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി, 24 ജിബി റാം + 1 ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. 69,999 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോൺ ആദ്യം പുറത്തിറക്കിയത്. 5,000 രൂപ വിലക്കുറവിന് ശേഷം നിലവിൽ ആമസോണിൽ 64,999 രൂപ പ്രാരംഭ വിലയിൽ വൺപ്ലസ് 13 ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഫോൺ വാങ്ങുമ്പോൾ 33,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. അതായത് നിങ്ങളുടെ പഴയ സ്‍മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്തുകൊണ്ട് ഇതിലും കുറഞ്ഞ വിലയ്ക്ക് പുതിയ ഫോൺ വാങ്ങാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
വൺപ്ലസ് 13-ൽ 6.82 ഇഞ്ച് QHD+ പ്രോXDR ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ലഭിക്കുന്നു. IP68, IP69 റേറ്റിംഗുകളുള്ള ഈ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നു എന്ന് കമ്പനി പറയുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 24GB വരെ റാമും 1TB ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു.
ഈ വൺപ്ലസ് ഫോണിൽ 100W വയർഡ്, 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ശക്തമായ 6,000mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്ക്, 50MP മെയിൻ സെൻസർ, 50MP അൾട്രാ-വൈഡ് സെൻസർ, 50MP ടെലിഫോട്ടോ സെൻസർ എന്നിവയുൾപ്പെടെ പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറ ലഭ്യമാണ്.