വൺപ്ലസിന്റെ പുതിയ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 13എസ് ജൂൺ അഞ്ചിന് വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. അൽപ്പം പുതിയ ഡിസൈൻ, പ്രീമിയം സവിശേഷതകൾ, കോംപാക്റ്റ് ബിൽഡ് എന്നിവയുമായി ഈ സ്മാർട്ട്ഫോൺ ഇറങ്ങുമ്പോൾ ആകാംക്ഷയിലാണ് ആളുകൾ. ഇതിൽ Snapdragon 8 Elite ചിപ്സെറ്റ് ഉൾപ്പെടെ ചില ഉയർന്ന നിലവാരമുള്ള സവിശേഷതകൾ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.
ഒതുക്കമുള്ള ഫോണിൽ പുതിയ കാമറ മൊഡ്യൂൾ ആയിരിക്കാം അവതരിപ്പിക്കുക. ഡ്യുവൽ കാമറ സജ്ജീകരണത്തോടെയായിരിക്കും ഫോൺ വിപണിയിൽ എത്തുക. പൊടി, ജല പ്രതിരോധത്തിനായി സ്മാർട്ട്ഫോൺ IP68, IP69 റേറ്റിങ്ങും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. 1.5K റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.32 ഇഞ്ച് 8T LTPO AMOLED ഡിസ്പ്ലേയായിരിക്കാം ഫോണിൽ ഉണ്ടാവുക.
ഫോട്ടോഗ്രാഫിക്കായി, സോണി LYT700 സെൻസറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെൻസറുള്ള 50MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ കാമറ സജ്ജീകരണമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് 2x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യും. മുൻവശത്ത് 32MP സെൽഫി കാമറ ആയിരിക്കാം മറ്റൊരു ആകർഷണം.
LPDDR5x റാമും UFS 4.0 സ്റ്റോറേജുമായി ഇണക്കിചേർത്ത സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക.മൾട്ടി ടാസ്കിങ്, എഐ സവിശേഷതകൾ എന്നിവയാകാം ഫോണിന്റെ മറ്റു പ്രത്യേകതകൾ. ദീർഘനേരം ഉപയോഗകിക്കുന്നതിനായി 80W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററി ഫോണിൽ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയിൽ ഫോണിന് ഏകദേശം 45000 രൂപ വില വരുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക വിലനിർണ്ണയവും സ്റ്റോറേജ് വേരിയന്റുകളും വൺപ്ലസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.