ടെലിവിഷൻ റേറ്റിംഗിലെ ചാനലുകളുടെ റേറ്റിങ് കാണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം.നിലവിൽ ഈ ടിആർപി റേറ്റിഗ് കണ്ടെത്താൻ ഉപയോഗിക്കുന്നത് ടിവിയിലൂടെ കാണുന്നവരുടെ എണ്ണം മാത്രം പക്ഷേ ഇനിയങ്ങോട്ട് ഓൺലൈൻ പ്രേഷകരുടെ എണ്ണം കൂടി കണക്കാക്കും, മാറിയ സാമൂഹ്യ സാഹചര്യവും പരമ്പാരാഗത രീതിയിലെ പോരായ്മകളും കണക്കിലെടുത്താണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഈ തീരുമാനം.
സ്ട്രീമിങ് ഡിവൈസ്, മൊബൈൽ ആപ്പുകൾ, സ്മാർട്ട് ടിവികൾ എന്നിവയിലെ പ്രേഷകരെ കൂടി ഇനി കണക്കിലെടുക്കേണ്ടി വരും, അതിനാൽ ഇപ്പോൾ നിലവിലുള്ള റേറ്റിഗ് കൃത്യത ഉറപ്പാക്കുന്നില്ലെന്നും മന്ത്രാലയം വിലയിരുത്തുകയുണ്ടായി. സംവിധാനം പരിഷ്കരിക്കാനുള്ള കരട് ചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു പ്രത്യേക കാലയളവിൽ എത്ര സമയം, ഏതൊക്കെ വിഭാഗം പ്രേക്ഷകർ ചാനലുകൾ എത്ര സമയം കണ്ടും എന്നതാണ് ഈ പറയുന്ന ടിആർ.പി. ഇത് കണക്കാക്കുന്നത് വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന പീപ്പിൾ മിറ്റർ ഉപയോഗിച്ചാണ്. നമ്മുടെ രാജ്യത്ത് 23 കോടിയോളം വീടുകളുണ്ട്, ഇതിൽ 58,000 വീടുകളിൽ മാത്രമാണ് ഈ പറയുന്ന മീറ്ററുള്ളത്. അതായത് 0.25 മാത്രം. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം ഒരു ലക്ഷം വീടുകളിലെങ്കിലും ഇത് സ്ഥാപിക്കണം എന്നതാണ്. ഇപ്പോൾ നിലവിൽ ബാർക് അഥവാ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ എന്ന ഏജൻസി മാത്രമാണ് റേറ്റിംഗ് രംഗത്തുള്ളത്.
പക്ഷേ പുതിയ കരട് ചട്ടങ്ങളിലെ വ്യവസ്ഥകൾ ഈ മേഖലയിലേക്ക് പുതിയ ഏജൻസികളെ ആകർഷിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് സത്യസന്ധമായ റേറ്റിംഗ് ഫലകളെ സൃഷ്ടിക്കാനാണ് സാധ്യതയെങ്കിലും, എത്രത്തോളം അത് ആ രീതിയിൽ നടപ്പാകും എന്നും സംശയിക്കേണ്ടതുണ്ട്. കേന്ദ്രത്തിന്റെ ഈ തീരുമാനം ഒരേ സമയം പലർക്കും സന്തോഷവും ചിലർക്ക് ടെൻഷനും നൽകുന്നതാണെന്നതിൽ സംശയമില്ല, ആര് വാഴും ആര് വീഴുമെന്ന് വഴിയെ അറിയാം.