ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 88 ശതമാനം ഓണ്‍ ടൈം പെര്‍ഫോമന്‍സുമായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍.
2025 ലെ രണ്ടാംപാദത്തിലെ ഓണ്‍ടൈം പെര്‍ഫോമന്‍സ് ഡാറ്റ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സലാം എയര്‍ 5144 വിമാന സര്‍വീസുകളാണ് നടത്തിയത്. 712610 യാത്രക്കാര്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി.