ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; പ്രധാനമന്ത്രി നിലപാട് വിശദീകരിക്കുമെന്ന് സൂചന

08:55 AM Jul 29, 2025 | Suchithra Sivadas

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടലുകള്‍ക്ക് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന് സാക്ഷ്യം വഹിക്കും. ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തള്ളിയിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചര്‍ച്ചയുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും എന്നാണ് സൂചന. പാകിസ്താന് മേലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.