+

തൃശൂരില്‍ അച്ഛനെ മകൻ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

മുളയം കൂട്ടാലയില്‍ 80കാരനെ മകൻ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻ നായർ (80) ആണ് മരിച്ചത്.വീടിനടുത്തെ പറമ്ബിലാണ് സുന്ദരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

തൃശൂർ: മുളയം കൂട്ടാലയില്‍ 80കാരനെ മകൻ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻ നായർ (80) ആണ് മരിച്ചത്.വീടിനടുത്തെ പറമ്ബിലാണ് സുന്ദരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് മകന്‍ സുമേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരിച്ച സുന്ദരന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും മോതിരവും കാണാനില്ല.ബന്ധുക്കളാണ് സുന്ദരൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. കൂട്ടാല പാല്‍ സൊസൈറ്റിക്ക് സമീപമുള്ള വീടിനോട് ചേർന്നുള്ള പറമ്ബിലാണ് മൃതദേഹം കിടന്നിരുന്നത്. സുന്ദരൻ നായരുടെ വീട്ടിനുള്ളില്‍ നിന്നും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

facebook twitter