+

നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി

നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു.

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു.

മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി ലാബില്‍ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേ സമയം, യുവതി ഇപ്പോഴും വെന്റ്റ്റിലേറ്ററില്‍ തന്നെ തുടരുകയാണ്. രോഗം തലച്ചോറിനെ ബാധിച്ചതിനാലാണ് വെന്റ്റ്റിലേറ്ററില്‍ ചികിത്സയില്‍ തുടരേണ്ടിവരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

facebook twitter