+

ബിസിനസ് പ്രൊമോട്ടർമാരാകണോ ? ഇപ്പോൾ അവസരം

അസാപ് കേരളയിൽ ബിസിനസ് പ്രൊമോട്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 21 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.asapkerala.gov.in/careers/.

അസാപ് കേരളയിൽ ബിസിനസ് പ്രൊമോട്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 21 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.asapkerala.gov.in/careers/.
ബഹിരാകാശം സ്വപ്നമോ; അറിയാം ലക്ഷ്യത്തിലേക്ക് എത്താനുള്ള വ‍ഴികൾ

ബഹിരാകാശസ്ഥാപനങ്ങളിലെ ജോലി എന്നത് ശാസ്ത്രകുതുകിയായ വിദ്യാർത്ഥികളുടെ സ്വപ്നമാണ്. ഐഎസ്‌ആർഒ ഉൾപ്പെടെയുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലെ ജോലിയാണ് ലക്ഷ്യമെങ്കിൽ അതിനുള്ള വ‍ഴികൾ അറിഞ്ഞിരിക്കാം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് കോർ വിഷയങ്ങളുടെ കോമ്പിനേഷനായിരിക്കണം പ്ലസ്ടുവിന് തെരഞ്ഞെടുക്കേണ്ടത്. അതിനു ശേഷം ഉപരിപഠനത്തിനായി എഞ്ചിനീയറിങ്ങാണ് തെരഞ്ഞെടുക്കേണ്ടത്. മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്നതിനായി ജെഇഇ മെയിൻ/ജെഇഇ അഡ്വാൻസ്ഡ് പ്രവേശനപരീക്ഷകൾ മറികടക്കാൻ സാധിക്കണം.

എയ്റോസ്പേസ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ഇവയിലേതെങ്കിലും ബ്രാഞ്ചാണ് തെരഞ്ഞെടുക്കേണ്ടത്. ഐഎസ്ആർഒ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള തെരഞ്ഞെടുപ്പ് ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ്‌ ബോർഡ് പരീക്ഷയിലൂടെയാണ്.

ഏത് ഒ‍ഴിവിലേക്കാണോ റിക്രൂട്ട്മെന്റ് നടത്തുന്നത് ആ ഒ‍ഴിവിലേക്ക് പ്രസക്തമായ വിഷയത്തിൽ 65 ശതമാനം മാർക്കോടെ പാസായിരിക്കണം എന്നതാണ് യോഗ്യതാ മാനദണ്ഡം.

ജൂനിയർ റിസർച്ച് ഫെലോ, ശാസ്ത്രജ്ഞൻ തുടങ്ങിയ പൊസിഷനിലേക്ക് സയൻസ് പിജി/ഗവേഷണ ബിരുദമുള്ളവർക്കും എത്തിച്ചേരാൻ സാധിക്കും. ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, ജിയോളജി, ജിയോഫിസിക്സ്, ജിയോഇൻഫർമാറ്റിക്സ്, ആസ്ട്രോണമി, റിമോട്ട് സെൻസിങ്, എർത്ത് ആൻഡ്‌ സ്പേസ് സയൻസ്, അറ്റ്മോസ്‌ഫെറിക് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുവും, ഗവേഷണം ചെയ്തവർക്കും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിൽ ജോലിക്ക് സാധ്യതയുണ്ട്.
2

facebook twitter