+

ഒറിഗാനോ ഇലകൾ : അറിയാം ഗുണങ്ങൾ

ഒറിഗാനോ ഇലകൾ : അറിയാം ഗുണങ്ങൾ

 ചില ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും ഗുണവും നൽകാൻ  ഒറിഗാനോ ഇല ചേർക്കാറുണ്ട്. ഇറച്ചി വറുക്കുമ്പോൾ ഒറിഗാനോ ഇലകൾ ചേർത്താൽ രുചി വർധിക്കും. ഒറിഗാനോ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം. ഉണക്കിയ ഇലകൾ വിപണിയിൽ ലഭ്യമാണ്. നമ്മുടെ വീട്ടുവളപ്പുകളിൽ ചട്ടികളിൽ ഒറിഗാനോ ചെടി വളർത്തി കറികളിൽ ഉപയോഗിക്കാവുന്നതാണ്.

എന്നാൽ ഓറഗാനോ ഇല ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?  ധാരാളം പോഷക​ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഒറിഗാനോ ഇലകൾ. അവയുടെ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവും ദഹനവും നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഒറിഗാനോ ഇലകളിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

പ്രമേഹമുള്ളവരിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രമേഹരോ​ഗികൾ ഓറഗാനോ ഇലകൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫലപ്രദമാണ്. റിപ്പോർട്ടുകൾ പ്രകാരം, ഓറിഗാനോ ഇലകൾ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നു. ഇതോടൊപ്പം കരളിനെയും വൃക്കകളെയും സംരക്ഷിക്കുന്നു.

നമ്മുടെ തിരക്കേറിയ ജീവിതത്തിൽ സമ്മർദ്ദം ഒരു പ്രധാന പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. ടെൻഷൻ ലെവൽ കൂടുമ്പോൾ ചിലപ്പോൾ അത് ഡിപ്രഷനിലേക്ക് നയിക്കുന്നു. ഒറിഗാനോ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്  വിഷാദവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും. ഇതോടൊപ്പം, വിഷാദം കുറയ്ക്കുന്നതിനുള്ള മികച്ച പ്രതിവിധിയായി ഒറിഗാനോ ഓയിലും ഉപയോ​ഗിക്കാവുന്നതാണ്.

ഒറിഗാനോ ഇലകൾ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓറിഗാനോ ഇലകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

മലബന്ധം, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും ഒറിഗാനോ ഇലകൾ വളരെ സഹായകരമാണ്. ഇതുകൂടാതെ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വിവിധ ബാക്ടീരിയകൾക്കെതിരെ പോരാടാനും ഓറിഗാനോ ഇലകൾ ഉപയോഗപ്രദമാണ്.

മറ്റൊന്ന് ഒറി​ഗാനോ ഇലകൾ ഫംഗസ് അണുബാധ തടയുന്നതിന് സഹായിക്കുന്നു. ഒറി​ഗാനോയിൽ തൈമോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാൽവിരലിലെ നഖം, യീസ്റ്റ് അണുബാധകൾ എന്നിവയും ചർമ്മത്തെ ബാധിക്കുന്ന വിവിധ തരത്തിലുള്ള ഫംഗസ് അണുബാധകളെ ചികിത്സിക്കാൻ സഹായിക്കുന്നു.

facebook twitter