+

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടിയിലേക്ക്

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്‌കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചിരു

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്‌കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയില്‍ വിതരണം ചെയ്തത്. ഫ്രാന്‍സിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റര്‍ റിലീസിനും ശേഷമാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇന്ത്യയില്‍ റിലീസ് ചെയ്തത്.

facebook twitter