ബീറ്റ്റൂട്ട് പൊടിയായി അരിഞ്ഞത്
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് –ചെറുതായി അരിഞ്ഞത്
കറിവേപ്പില –ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
അരപ്പിന്
തേങ്ങാ ചിരകിയത് – 1/2 കപ്പ്
കടുക് – 1/2 ടീസ്പൂൺ
ചെറിയ ജീരകം – 1/4 ടീസ്പൂൺ
ഇത് നന്നായി അരച്ചെടുക്കുക.
കട്ട തൈര് – 1കപ്പ്
കടുക് – താളിക്കുന്നതിന്
വെളിച്ചെണ്ണ 1 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
വറ്റൽ മുളക് 2 -3
കറിവേപ്പില ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ചോപ്പർ ഉപയോഗിച്ച് അല്ലെങ്കിൽ കൈ കൊണ്ട് പൊടി ആയിട്ട് അരിഞ്ഞെടുക്കുക. പച്ചടി ഉണ്ടാക്കുന്നതിനുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ചു അതിലേക്കു ഇഞ്ചി പച്ചമുളക് കറിവേപ്പിലയും ഇട്ട് വഴറ്റിയതിനു ശേഷം അതിലേക്കു അരിഞ്ഞുവച്ചിരിക്കുന്ന ബീറ്റ്റൂട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം അടച്ചു വച്ച് നന്നായി വേവിക്കുക . വെന്തു വരുമ്പോൾ അരപ്പു ചേർത്ത് നന്നായി വേവിച്ചു വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുക്കുക.
വെള്ളം വറ്റിവരുമ്പോൾ തീ നന്നായി കുറച്ചു വച്ച് തൈര് ചേർത്ത് ഇളക്കി വാങ്ങി കടുക് താളിച്ചു ഉപയോഗിക്കാം.