+

കേന്ദ്ര കമ്മിറ്റിയിലെടുക്കാത്തതിൽ പ്രവർത്തകരുടെ രോഷം: 'തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ്' പി.ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നു

സി പി എം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചതിന് പിന്നാലെ സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി ചക്കരക്കൽ മേഖലയിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നു.


ചക്കരക്കൽ : സി പി എം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചതിന് പിന്നാലെ സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി ചക്കരക്കൽ മേഖലയിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നു.തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്‍റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് ചക്കരക്കല്ലിൽ പ്രത്യക്ഷപ്പെട്ടത്.

സി പി എം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആർ വി മെട്ട ഭാഗങ്ങളിലാണ് തിങ്കളാഴ്ച്ച പുലർച്ചെയോടെ ഫ്ലെക്സ് ബോർഡുകൾ കണ്ടത്. ഇന്നലെ സമാപിച്ച പാർട്ടി കോൺഗ്രസിൽ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തിലുള്ള പ്രതിഷേധമാണ് ഫ്ലെക്സ് ബോർഡിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.സംസ്ഥാന സമ്മേളനത്തിൽ പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്താതിരുന്നപ്പോഴും ജില്ലയിലെ പാർട്ടി അനുഭാവികൾ സാമൂഹിക മാധ്യമങ്ങളിൽ സമാനമായ പോസ്റ്റിട്ടിരുന്നു. 

മുൻപ്  ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പി ജയരാജനെ വാഴ്ത്തുന്ന സ്തുതി ഗീതങ്ങളും പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇത് വ്യക്തി ആരാധാന എന്ന നിലയിൽ ജയരാജനെതിരെ പാർട്ടിക്കുള്ളിൽ വിമർശനത്തിനും അർഹതപ്പെട്ട സ്ഥാനങ്ങൾ നിഷേധിക്കാനും കാരണമായത്.

Trending :
facebook twitter