ഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരുടെ ചിത്രങ്ങള്‍ പുറത്ത്. ആക്രമണത്തിന് പിന്നിലുള്ള തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോയും രേഖാചിത്രങ്ങളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു.
ആസിഫ് ഫുജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് തീവ്രവാദികളെ തിരിച്ചറിഞ്ഞു.നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഒരു ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ അംഗങ്ങളാണെന്ന് കരുതപ്പെടുന്ന അക്രമികള്‍ പഹല്‍ഗാമിലെ പ്രശസ്തമായ ബൈസരന്‍ പുല്‍മേട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സമീപ വര്‍ഷങ്ങളില്‍ കശ്മീരില്‍ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു ഇത്.