പഹല്‍ഗാം ഭീകരാക്രമണം ; ജമ്മു കശ്മീരില്‍ ജാഗ്രത തുടരുന്നു

07:26 AM May 04, 2025 | Suchithra Sivadas

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ പരിശോധനയും ജാഗ്രതയും തുടരുന്നു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു. 

അതേസമയം, ശ്രീനഗറില്‍ കഴിഞ്ഞ മാസം 19ന് ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പഹല്‍ഗാമില്‍ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകള്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. 

ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി ടെലഫോണില്‍ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചര്‍ച്ച നടത്തി.