
കണ്ണൂർ: കൃഷ്ണ ജ്വൽസ്, കൃഷ്ണ ബീച്ച് റിസോർട്ട്, ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്‌നെസ് ട്രസ്റ്റ് ഏർപ്പെടുത്തി ഡോ. സി.വി. രവീന്ദ്രനാഥ് രൂപകല്പന ചെയ്ത മയിൽപ്പീലി , ഓം ശിവശക്തി ഓം പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഡോ. സോമരാജ രാഘവാചാര്യ മുഖ്യാതിഥിയും ശിവോഹം സ്പിരിറച്വൽ വെൽനസ് സെന്റർ ചീഫ് ഫിസിഷ്യൻ ഡോ. ജ്യോതിഷമിത്ത് വിശിഷ്ടാതിഥിയുമായി. കൃഷ്ണാ ബീച്ച് റിസോർട്ട് മാനേജിങ് ഡയറക്ടർ ശുഭാ രവീന്ദ്രനാഥ് അധ്യക്ഷയായി.
നീലഗിരി ചിന്താമണി യോഗേശ്വരി മൂകാംബിക ക്ഷേത്ര മഠാധി പതി ഡോ. ബ്രഹ്മയോഗിനി മാതാ അംബിക ചൈതന്യമയി, ഗോവ മഹാഋഷി ആധ്യാത്മ വിശ്വവിദ്യാലയ റിസർച്ച് ഹെഡ് അഞ്ജലി മുഗൾ ഗാഡ്ഗിൽ എന്നിവർക്ക് ഓം ശിവശക്തി ഓം പുരസ്കാരം നൽകി ആദരിച്ചു.
നാട്യാചാര്യ ഗുരു എൻ.വി. കൃഷ്ണൻ, വേൾഡ് പീസ് ഓർഗനൈസേഷൻ ഇന്റർനാഷണൽ സെക്ര ട്ടറി ജനറലായ ഡോ. സുരേഷ് കെ. ഗുപ്തൻ, ശാന്തിഗ്രാം മാനവീയം ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ പ്രസിഡന്റും ശാസ്ത്രജ്ഞനുമായ ബി. ലാൽമോഹൻ, ശാന്തിഗ്രാം മാനവീയം ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റും നാഷണൽ ഹെൽത്ത് മിഷൻ കൺസൾട്ടന്റുമായ ഡോ. ജയാ ലാൽമോഹൻ, എന്നിവർക്ക് മയിൽപ്പീലി പുരസ്ക്കാരവും സമ്മാനിച്ചു.
കൃഷ്ണ ബീച്ച് റിസോർട്ട് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രത്തൻ പ്രമോദ്, കൃഷ്ണ ബീച്ച് റിസോർട്ട് ജനറൽ മാനേജർ സുമൽ എന്നിവർ സംസാരിച്ചു.