+

എന്തു മനുഷ്യരാണിവര്‍, പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ സൈബറാക്രമണവുമായി സംഘപരിവാര്‍

ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ബൈസരണ്‍ താഴ്വരയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാലിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാലിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം.

ന്യൂഡല്‍ഹി: ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ബൈസരണ്‍ താഴ്വരയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാലിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാലിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം.

ഏപ്രില്‍ 16-ന് വിവാഹിതരായി ഹണിമൂണിന് ജമ്മു കാശ്മീരിലെത്തിയതായിരുന്നു ഇരുവരും. എന്നാല്‍, ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' നടത്തിയ ഭീകരാക്രമണത്തില്‍ വിനയ് നര്‍വാലും കൊല്ലപ്പെട്ടു.

ഭര്‍ത്താവിന്റെ മരണത്തിന്റെ ദുഃഖത്തിനിടയില്‍, കശ്മീരിലെ മുസ്ലിം സമുദായത്തിനെതിരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കരുതെന്ന് ഹിമാന്‍ഷി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണവും ഭീഷണികളും ഉയര്‍ന്നത്. അവരുടെ നിലപാട്, ഭീകരാക്രമണത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്ന ചില ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചു. ഇത് വിദ്വേഷ പോസ്റ്റുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കാരണമായി.

സൈബര്‍ ആക്രമണത്തെ ദേശീയ വനിതാ കമ്മിഷന്‍ ശക്തമായി അപലപിച്ചിരുന്നു. ഇത് അപമാനകരവും അനുചിതവുമാണെന്ന് വ്യക്തമാക്കി. സംഭവം വിവാദമായതോടെ, ഹിമാന്‍ഷിക്ക് പിന്തുണയുമായി ഒട്ടേറെപേര്‍ രംഗത്തെത്തി.

മലയാളിയായ ആരതിയും സമാനമായ സൈബറാക്രമണത്തിന് വിധേയയായിരുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശിയായ എന്‍. രാമചന്ദ്രന്റെ മകളായ ആരതിയാണ് വര്‍ഗീയ സ്വഭാവത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്. ഭീകരാക്രമണത്തെ വര്‍ഗീയവത്കരിക്കരുതെന്നും എല്ലാ മതവിഭാഗങ്ങളും ഒന്നിച്ച് ഭീകരതയ്‌ക്കെതിരെ നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഈ നിലപാട് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും അവര്‍ സോഷ്യല്‍ മീഡിയയില്‍ ആരതിക്കെതിരെ ആക്രമണം നടത്തുകയുമായിരുന്നു.

facebook twitter