പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് : 11ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും

06:50 PM Apr 08, 2025 | Neha Nair

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും. ഏപ്രിൽ 11ന് റൺവേ വൈകിട്ട് 4.45 മുതൽ രാത്രി 9 വരെ അടച്ചിടുമെന്നാണ് വിവരം.

ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽ നിന്ന് ലഭ്യമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.