കാബൂൾ: പാകിസ്താൻ-അഫ്ഗാനിസ്താൻ യുദ്ധത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക് വാദം തള്ളി താലിബാൻ. അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രിയാണ് പാകിസ്താൻ വാദം തള്ളി രംഗത്തെത്തിയത്. ഒരു ലോജിക്കുമില്ലാത്ത ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വാദമാണ് പാകിസ്താൻ ഉയർത്തിയതെന്ന് അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനുള്ള നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോവുകയാണ്. അത് തങ്ങളുടെ നയത്തിന്റെ ഭാഗമാണെന്നും താലിബാൻ അറിയിച്ചു. സ്വതന്ത്ര്യ രാജ്യമെന്നനിലയിലാണ് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയൽരാജ്യമെന്ന നിലയിൽ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. ബന്ധം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സംഘർഷം ഉണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ലെന്നും അഫ്ഗാനിസ്താൻ വ്യക്തമാക്കി. പരസ്പര ബഹുമാനവും പ്രതിബദ്ധതയുമാണ് ഏതൊരു ബന്ധത്തിന്റേയും കരുത്തെന്നും താലിബാൻ ചൂണ്ടിക്കാട്ടി.