ജമ്മുവില്‍ പാക് ആക്രമണം നടന്നത് പുലര്‍ച്ചെ ; ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗം ജമ്മുവിലേക്ക്

07:19 AM May 09, 2025 | Suchithra Sivadas

പുലര്‍ച്ചെ പാക് ആക്രമണ ശ്രമം നടന്ന ജമ്മുവിലേക്ക് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാവിലെയാണ് ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് പുറപ്പെട്ടത്. ജമ്മു നഗരത്തിലെത്തി സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തും. 

ഇന്ന് പുലര്‍ച്ചെ നാലേകാലിനാണ് ജമ്മുവില്‍ പാക് ആക്രമണം ഉണ്ടായത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണ ശ്രമത്തെ സൈന്യം ശക്തമായി നേരിട്ട് പരാജയപ്പെടുത്തി. ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം ഉപേയാഗിച്ച് തകര്‍ത്തു.
പാക് ആക്രമണത്തെ ശക്തമായി നേരിട്ട് പരാജയപ്പെടുത്തിയെന്ന് സേന അറിയിച്ചു. ജമ്മുവില്‍ കനത്ത ജാഗ്രത തുടരുകയാണെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ആളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പാല്‍ വിതരണമടക്കമുള്ള കാര്യങ്ങളും സാധാരണ നിലയിലാണ്. നിലവില്‍ ജമ്മുവില്‍ മറ്റു ആക്രമണ ശ്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.