ഡൽഹി പാക് ഹൈകമീഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ

09:05 PM May 14, 2025 | Neha Nair

 ന്യൂഡൽഹി: ഡൽഹി പാക് ഹൈകമീഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് നടപടി.

24 മണിക്കൂറിനകം രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കടുത്ത അതൃപ്തി പാകിസ്താനെ ഇന്ത്യ അറിയിച്ചു.

Trending :