+

ജമ്മുവില്‍ വീണ്ടും പാക് ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു.

ജമ്മുവില്‍ വീണ്ടും പാക് ആക്രമണം. രാജൗരിയില്‍ വീണ്ടും കനത്ത ഷെല്ലാക്രമണം നടന്നു. അതിര്‍ത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. അതിനിടെ, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ഇന്ത്യ ആക്രമണം നടത്തി. വിനോദ സഞ്ചാര കേന്ദ്രമാണ് പാര്‍വത പ്രദേശമായ മുറി. പാകിസ്ഥാന് മറുപടിയായി പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു.   അതിനിടെ, എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലൂടെ സംഘര്‍ഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. 

Trending :
facebook twitter