നരേന്ദ്ര മോദിയുമായി സാധ്യമായ ചർച്ചകൾക്ക് തയ്യാർ : പാകിസ്ഥാൻ

06:57 PM May 22, 2025 |


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാധ്യമായ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന വിഷയങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് സൗദി അറേബ്യ ഒരു ‘നിഷ്പക്ഷ’ വേദിയായി പ്രവർത്തിക്കണമെന്ന് ഷെഹാബാസ് പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു നിഷ്പക്ഷ രാജ്യമായിരിക്കാൻ സൗദി അറേബ്യയ്ക്ക് കഴിയുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതായാണ് വിവരം.

ഇന്ത്യ-പാകിസ്ഥാൻ ചർച്ചകൾക്ക് ചൈന ഒരു സാധ്യതയുള്ള വേദിയായി കണക്കാക്കാമെങ്കിലും, ഇന്ത്യ ഒരിക്കലും അതിന് സമ്മതിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം അതിനെ നിരാകരിച്ചു. സംഘർഷങ്ങൾ ലഘൂകരിക്കാൻ അമേരിക്ക വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചതിന് ശേഷമാണ് പാക് പ്രധാനമന്ത്രി ഇത്തരത്തിലുള്ള പ്രതികരണമായി രംഗത്ത് എത്തിയത്. അതേസമയം, സൈനിക നടപടികൾ നിർത്തലാക്കാനുള്ള തീരുമാനം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി അടിസ്ഥാനത്തിലാണ് എടുത്തതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാർലമെന്ററി കമ്മിറ്റിയെ അറിയിച്ചു.