‘പഹൽഗാം ഭീകരാക്രമണത്തെ പാക്കിസ്ഥാൻ അപലപിക്കണം’ ; അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിമാർക്കോ റൂബിയോ

06:08 PM May 01, 2025 |


വാഷിങ്ടൺ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ഫോണിൽ സംസാരിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം കുറയ്ക്കണമെന്നും മാർക്കോ റൂബിയോ അഭ്യർഥിച്ചു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിലെ ഇരകൾക്ക് അനുശോചനം രേഖപ്പെടുത്തിയ മാർക്കോ റൂബിയോ ഇന്ത്യയുമായുള്ള ഭീകരവിരുദ്ധ സഹകരണത്തിന് അമേരിക്കയുട പൂർണ പിന്തുണയും ജയശങ്കറിനെ അറിയിച്ചു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ പാക്കിസ്ഥാൻ അപലപിക്കണമെന്ന് ഷഹ്ബാസ് ഷരീഫുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ റൂബിയോ ആവശ്യപ്പെട്ടു. ഇന്ത്യ പ്രകോപനപരമായ പെരുമാറ്റത്തിൽ ഏർപ്പെടുകയാണെന്നാണ് ഷഹ്ബാസ് ഷരീഫിന്റെ ആരോപണം. ‘ഇന്ത്യയുടെ പ്രകോപനങ്ങൾ പാകിസ്ഥാനെ ഭീകരവാദ ഗ്രൂപ്പുകളെ പരാജയപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങളിൽനിന്ന് വ്യതിചലിപ്പിക്കുകയാണെന്ന് ഷഹ്ബാസ് ഷരീഫ് പറഞ്ഞു.