ജിഹാദിന്റെ പേരില്‍ പാകിസ്ഥാന്‍ ഇങ്ങനെ ചെയ്യരുത് ; വിമര്‍ശനവുമായി താലിബാന്‍

08:01 AM May 09, 2025 | Suchithra Sivadas

ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘര്‍ഷം തുടരവെ, പഷ്തൂണുകളെ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി താലിബാന്‍. താലിബാന്‍ നേതാവും പാകിസ്ഥാനിലെ മുന്‍ അഫ്ഗാന്‍ അംബാസഡറുമായ മുല്ല അബ്ദുള്‍ സലാം സയീഫാണ് മുന്നറിയിപ്പ് നല്‍കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പാകിസ്ഥാനെ വിമര്‍ശിച്ചു. ജിഹാദിന്റെ പേരില്‍ പാകിസ്ഥാന്‍ പഷ്തൂണ്‍ സമുദായങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചേക്കാമെന്ന് സയീഫ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിലേക്ക് പഷ്തൂണുകളെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ രാഷ്ട്രീയ കളികളില്‍ നിന്ന് പഷ്തൂണുകളെ അകറ്റി നിര്‍ത്താന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഗുരുതരമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശങ്ങള്‍.