+

സ്കൂട്ടറിൽ കാറിടിച്ച് അപകടം; പാലക്കാട് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് സ്വദേശിനിയും സ്കൂൾ അധ്യാപികയുമായ അമൃത (36) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.45നായിരുന്നു അപകടം. അമൃതയുടെ കുഞ്ഞും ബന്ധുവും അപകടത്തിൽപ്പെട്ടെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

പാലക്കാട് : പാലക്കാട് മരുതറോഡിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിനിയും സ്കൂൾ അധ്യാപികയുമായ അമൃത (36) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.45നായിരുന്നു അപകടം. അമൃതയുടെ കുഞ്ഞും ബന്ധുവും അപകടത്തിൽപ്പെട്ടെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

എതിർദിശയിൽ വന്ന കാറിന് റോഡ് കടന്നുപോകാനായി ബൈക്ക് നിർത്തിയ സമയം മറ്റൊരു കാർ ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. മൂവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമൃതയുടെ ജീവൻ രക്ഷിക്കാനായില്ല.
 

facebook twitter