പാലക്കാട് കുളത്തിൽ വീണ് കുട്ടികൾ മരിച്ച സംഭവം; രണ്ടാൾ ആഴത്തിലുള്ള കുഴികൾ ഈ ചിറയിലുണ്ടെന്ന് രക്ഷാപ്രവർത്തകൻ

10:52 AM Apr 30, 2025 |


പാലക്കാട് : കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് കുളത്തിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ രണ്ടാൾ ആഴത്തിലുള്ള കുഴികൾ ഈ ചിറയിലുണ്ടെന്ന് രക്ഷാപ്രവർത്തകൻ രാമദാസ്. പഴയ ചിറയെക്കാൾ ആഴവും ചെളിയും പുതിയ ചിറയിലുണ്ടായിരുന്നുവെന്നും അതിൽ കുട്ടികൾ കുടുങ്ങുകയായിരുന്നുവെന്നും രാമദാസ് പറഞ്ഞു. 

അതേസമയം കുട്ടികൾ കളിക്കാൻ ചിറയിലേക്ക് എത്തിയത് ആരും കണ്ടില്ലെന്നും ഇതിന് മുൻപും ഈ പ്രദേശത്തെ കുട്ടികൾ ചിറയിൽപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ബന്ധുവായ ലത പറഞ്ഞു. ഇന്നലെ വൈകീട്ടാണ് തുടിക്കോട് ഉന്നതിയിലെ രാധിക , പ്രദീപ് , പ്രതീഷ് എന്നീ സഹോദരങ്ങൾ സമീപത്തുള്ള ചിറയിൽ മുങ്ങി മരിച്ചത്. 

Trending :

മരിച്ച കുഞ്ഞുങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറും. ശേഷം 10 മണി മുതൽ 11 മണിവരെ മരുതുംകാട് ജി.എൽ.പി. സ്കൂളിൽ പൊതുദർശനം നടക്കും. പഞ്ചായത്തിന്‍റെ പൊതുശ്മശാനത്തിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.