പാലക്കാട് : വീടിന് സമീപത്തെ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് ആലത്തൂരിൽ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ അരങ്ങാട്ട് പറമ്പ് സുരേഷ് ആണ് മരിച്ചത്.
37 വയസായിരുന്നു. വീടിന് സമീപത്തെ കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എങ്ങനെ കുളത്തിൽ വീണു എന്ന കാര്യത്തിൽ വ്യക്തമല്ല. സുരേഷിന്റെ സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്.
Trending :