+

പാലക്കാട് അനധികൃതമായി സൂക്ഷിച്ച 20 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടി

അനധികൃതമായി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടി. അഗളി വില്ലേജില്‍ ചിറ്റൂര്‍ ഉന്നതയില്‍ രംഗന്‍ എന്നയാളുടെ വീട്ടില്‍ അഗളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.

പാലക്കാട് : അനധികൃതമായി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടി. അഗളി വില്ലേജില്‍ ചിറ്റൂര്‍ ഉന്നതയില്‍ രംഗന്‍ എന്നയാളുടെ വീട്ടില്‍ അഗളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.

 കേരളത്തില്‍ വില്‍പനാവകാശമില്ലാത്ത പുതുച്ചേരി മദ്യം കടത്തി കൊണ്ട് വന്ന് വില്‍പ്പനക്കായി സംഭരിച്ച് കൈവശം വെച്ച കുറ്റത്തിന് അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍, അഗളി വില്ലേജില്‍, ചിറ്റൂര്‍ ഉന്നതിയില്‍,ശ്യാം നിവാസില്‍ കോങ്ക്ര മകന്‍ സുരേഷ് (43) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ അബ്കാരി ആക്ട്  58 വകുപ്പ് പ്രകാരം കേസെടുത്തു.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് ആര്‍, ലക്ഷമണന്‍ എ.കെ , അനൂപ് , ഭോജന്‍.ടി.കെ, അജീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിത, എക്‌സൈസ് ഡ്രൈവര്‍ അനീഷ് എന്നിവരും റെയ്ഡ് നടത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

facebook twitter