2024-ലെ ഒ.വി വിജയന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്കാര ജേതാക്കൾ ഇവരാണ്

02:32 PM May 10, 2025 |


പാലക്കാട്: തസ്രാക് ഒ.വി വിജയന്‍ സ്മാരക സമിതി നല്‍കിവരുന്ന 2024-ലെ ഒ.വി വിജയന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇ.സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം (നോവല്‍) സന്തോഷ് ഏച്ചിക്കാനത്തിന്റെ കവണ (കഥാസമാഹാരം) ഷാഫി പൂവത്തിങ്കല്‍ (യുവകഥാപുരസ്‌കാരം) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. 

കഴിഞ്ഞ മൂന്നു വര്‍ഷത്തെ പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. അയച്ചുകിട്ടിയതും നിര്‍ദേശങ്ങളായി വന്നവയും നിര്‍ണയ സമിതി വിലയിരുത്തി. മുപ്പത്തഞ്ച് വയസ്സിനുള്ളിലുള്ളവരുടെ അയച്ചുകിട്ടിയ, 2024 മാര്‍ച്ച് വരെ പ്രസിദ്ധീകരിക്കാത്ത കഥയാണ് യുവകഥാ പുരസ്‌കാരത്തിനായി പരിഗണിച്ചത്.