+

പാലക്കാട് സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

മീറ്റ്ന പാറയ്ക്കൽ വീട്ടിൽ ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മുതുകിൽ 30 ലധികം സ്റ്റിച്ചുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പാലക്കാട് : സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. മീറ്റ്ന പാറയ്ക്കൽ വീട്ടിൽ ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം.  

ബാലകൃഷ്ണന്റെ മുതുകിൽ 30 ലധികം സ്റ്റിച്ചുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  മുതുകിന് വെട്ടേറ്റ ബാലകൃഷ്ണനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിൽ കെട്ടുമ്പോൾ ഉണ്ടായ അതിർത്തി തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ ബാലകൃഷ്ണന്റെ സഹോദരന്റെ മകൻ സുരേഷ് ഗോപി ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.
 

facebook twitter