പാലക്കാട് ഓട്ടോറിക്ഷ തൊഴിലാളിക്ക് വെട്ടേറ്റു

06:42 PM May 22, 2025 | Neha Nair

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ തൊഴിലാളിക്ക് വെട്ടേറ്റു. മാട്ടുമന്ത സ്വദേശി രാധാകൃഷ്‌ണനാണ് വെട്ടേറ്റത്. വഴിയരികിൽ മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് സംഭവം.

വഴിയോരക്കച്ചവടക്കാരനാണ് ആക്രമിച്ചത്. വടക്കന്തറ സ്വദേശി കൃഷ്‍ണൻകുട്ടിയാണ് പ്രതി.