പാലക്കാട് : കൊഴിഞ്ഞാമ്പാറ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് അധാപകരുടെ ഒഴിവുണ്ട്. തമിഴ്, എക്കണോമിക്‌സ് വിഭാഗത്തിലാണ് ഒഴിവുള്ളത്. മെയ് 21 ന് രാവിലെ 10 മണിക്ക് എക്കണോമിക്‌സ് അധ്യാപക ഒഴിവിലേക്കും 11 മണിക്ക് തമിഴ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖവും നടക്കും. യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഇമെയിൽ വഴിയോ അയക്കാം. അപേക്ഷകൾ www.gasck .edu. in ലഭിക്കും. ഇ-മെയിൽ; principalgasck@gmail.com കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188900190
പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ വയലിൻ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. മെയ് 23ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖം നടക്കും. ബിരുദാനന്തര ബിരുദമുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2527437