നടുവത്തപ്പാറയില്‍ ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം

07:58 PM Jun 17, 2025 | AVANI MV

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കുഴൽമന്ദം നടുവത്തപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ (ബോയ്സ്) എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. 

ജൂൺ 21-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്കൂളില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബി.എ, ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04922 217217, 9495035469