+

ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം: കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍

ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍. ലക്കിടി പേരൂര്‍ സ്വദേശി പ്രദീപിനെ (39) യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട്: ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍. ലക്കിടി പേരൂര്‍ സ്വദേശി പ്രദീപിനെ (39) യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്.  

രാത്രി ഏഴു മണിയോടെ കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരില്‍ പഠിക്കുന്ന 19 കാരിയായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം പാലക്കാട്ടു നിന്നാണ് ബസില്‍ കയറിയത്. കണ്ടക്ടര്‍ സീറ്റിന്റെ തൊട്ടടുത്ത സീറ്റിലാണ് കുട്ടി ഇരുന്നത്. യാത്രയ്ക്കിടെ പലയിടത്തു വെച്ചും കണ്ടക്ടര്‍ മോശമായി പെരുമാറി എന്നാണ് പരാതി.

വിദ്യാര്‍ഥിനി സംസ്ഥാന പോലീസിന്റെ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പട്ടാമ്പിയില്‍ വെച്ച് പോലീസ് ബസ് തടഞ്ഞ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം പോലീസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

facebook twitter