+

കൽപ്പാത്തി രഥോത്സവം ; പാലക്കാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

നവംബർ ഏഴ് മുതൽ 17 വരെ നടക്കുന്ന കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

പാലക്കാട്:  നവംബർ ഏഴ് മുതൽ 17 വരെ നടക്കുന്ന കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. രഥോത്സവത്തിനായി എത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിനായി സൗകര്യം ഉറപ്പാക്കണം, ശുചികരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ജാഗ്രത പുലർത്തണം, 

അപായ സാധ്യതയുള്ള സ്ഥലങ്ങളിൽ മുള കൊണ്ടുള്ള രണ്ടു വാച്ച് ടവർ നിർമ്മിക്കണം, ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കണം, രഥത്തിന്റെ ഫിറ്റ്നസ്സ് നടപടികൾ പൂർത്തിയാക്കാൻ പിഡബ്ല്യുഡി ബിൽഡിങ്സ് ശ്രദ്ധിക്കണം, ആംബുലൻസ് ആൻഡ് മെഡിക്കേഷൻ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഫയർ ടെൻഡർസ് എന്നിവ ഉറപ്പുവരുത്തണം. ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പൊള്ളുന്ന ഭക്ഷണപദാർത്ഥങ്ങൾ വെയ്ക്കുന്നത് ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു. കടയിടുന്നവർക്ക് ലൈസൻസ് നിർബന്ധമായും ഉണ്ടാവണം. രഥം പോവുന്ന വഴികളുടെ  വളവിൽ  കടകൾ ഇടരുതെന്നും കളക്ടർ നിർദേശിച്ചു.

facebook twitter