പാലക്കാട് : ഷൊർണുർ നഗരസഭയുടെ ചിരകാല സ്വപ്നമായിരുന്ന ടൗൺഹാളിൻ്റെ ഉദ്ഘാടനം പി മമ്മിക്കുട്ടി എം എൽ എ നിർവ്വഹിച്ചു. നഗരസഭയുടെ ആദ്യ ചെയർമാനായിരുന്ന പി പി കൃഷ്ണനോടുള്ള ആദര സൂചകമായി അദ്ദേഹത്തിൻ്റെ പേരിലാണ് ടൗൺ ഹാൾ നാമകരണം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ നഗരസഭാ ചെയർമാൻ എം കെ ജയപ്രകാശ് അധ്യക്ഷനായി.നഗരസഭയുടെ നവീകരിച്ച എം സി എഫ് പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ഐ ഇ സി പ്രൊടക്ട് ലോജിങ്ങും സംവിധായകനും നഗരസഭയുടെ സ്വച്ഛ് അംബാസിഡറുമായ ലാൽജോസ് നിർവ്വഹിച്ചു.
വൈസ് ചെയർമാൻ പി സിന്ധു, സ്ഥിര സമിതി അധ്യക്ഷരായ എസ് ജി മുകുന്ദൻ,വി ഫാത്തിമത്ത് ഫർസാന,കെ കൃഷ്ണകുമാർ,പി ജിഷ ,കെ എം ലക്ഷ്മണൻ,വാർഡ് മെമ്പർ ടി കെ ബഷീർ, അസി. എഞ്ചിനീയർ ജി പി ഷൈനി മുൻ നഗരസഭ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ , തുടങ്ങിയവർ പങ്കെടുത്തു.നഗരസഭാ സെക്രട്ടറി പി എസ് രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.ടൗൺഹാൾ നിർമ്മാണത്തിൻ്റെ രണ്ടാംഘട്ട പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 2. 19 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.