+

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ പൊലീസ് കരോള്‍ ഗാനം പാടാന്‍ അനുവദിച്ചില്ലെന്ന് പരാതി

കരോള്‍ പാടിയാല്‍ തൂക്കിയെടുത്ത് എറിയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്. പള്ളി കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ല. കരോള്‍ പാടിയാല്‍ തൂക്കിയെടുത്ത് എറിയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ചാവക്കാട് പൊലീസാണ് ഭീഷണിയുമായി എത്തിയത്.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഭീഷണി മുഴക്കി പൊലീസെത്തിയത്. പള്ളി വളപ്പില്‍ കാരോള്‍ ഗാനം മൈക്കില്‍ പാടരുതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ചരിത്രത്തില്‍ ആദ്യമായാണ് പള്ളിയില്‍ കരോള്‍ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.

facebook twitter