+

പനീർ ബട്ടർ മസാല

പനീർ– 200 ഗ്രാം ബട്ടർ– 100 ഗ്രാം സവാള–1 വലുത് തക്കാളി– 1 പച്ചമുളക്– 3 എണ്ണം ഇഞ്ചി– 1 ചെറിയ കഷ്ണം

ആവശ്യമായ ചേരുവകൾ:

പനീർ– 200 ഗ്രാം
ബട്ടർ– 100 ഗ്രാം
സവാള–1 വലുത്
തക്കാളി– 1
പച്ചമുളക്– 3 എണ്ണം
ഇഞ്ചി– 1 ചെറിയ കഷ്ണം
ഗരംമസാല – 1/2 ടീസ്പൂൺ
വെളുത്തുള്ളി– 6 അല്ലി
മല്ലിപ്പൊടി– 1 ടേബിൾ സ്പൂൺ
മുളകുപൊടി– 1 ടേബിൾ സ്പൂൺ
കസൂരിമേത്തി– 1 നുള്ള്
അണ്ടിപ്പരിപ്പ് – 8 എണ്ണം
മല്ലിയില- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യമായി ഒരു പാനെടുത്ത് അതിലേക്ക് അൽപ്പം വെണ്ണ ചേർത്ത് നൽകാം. ഇനി പനീർ ഇതിലിട്ട് വറുത്തെടുക്കാം. ശേഷം ബാക്കിയുള്ള വെണ്ണയുടെ പകുതി മാറ്റി വച്ച ശേഷം ബാക്കിയുള്ളതിലേക്ക് ചെറുതായി മുറിച്ച സവാള ചേർത്ത് മൂപ്പിച്ചെടുക്കാം. ഇനി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ഇതിലേക്ക് ചേർക്കാം. ഇനി ഇതിലേക്ക് തക്കാളി കൂടി മുറിച്ച് ചേർക്കണം. ഇതിനി നന്നായി വഴറ്റി മാറ്റി വെക്കാം.
ഇനിയിത് ചൂടാറാൻ വെക്കണം. ചൂടാറി കഴിയുമ്പോൾ മിക്സിയിലിട്ട് അരച്ചെടുക്കാം.

 ബാക്കിയുള്ള ബട്ടറിലേക്ക് ഇത് അരപ്പ് ചേർത്ത് തിളപ്പിക്കുക. തുടർന്ന് അൽപ്പം വെള്ളമൊഴിച്ച ശേഷം മല്ലിപ്പൊടിയും മുളക്പൊടിയും ഗരം മസാലയും ചേർത്ത് നൽകണം. ഇനിയാണ് ഇതിലേക്ക് പനീർ ചേർക്കേണ്ടത്. ഇത് തിളച്ച് വരുമ്പോൾ അണ്ടിപ്പരിപ്പ് അരച്ചു ചേർത്ത് കൊടുക്കണം. ഏറ്റവും ഒടുവിലായി മല്ലിയിലയും കസൂരിമേത്തിയും കൂടി ചേ‍ർത്ത് നന്നായി ഇളക്കാം. ഇതോടെ നല്ല കിടിലൻ പനീർ ബട്ടർ മസാല റെഡി

Trending :
facebook twitter