+

ആശാ വർക്കർമാരുടെ സമരം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺ​ഗ്രസ്

പത്തനംതിട്ട അഴൂര്‍ റെസ്റ്റ് ഹൗസില്‍ നിന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 'എന്റെ കേരളം' ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചത്. പെട്ടെന്നു തന്നെ പൊലീസെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റുകയായിരുന്നു. 

പത്തനംതിട്ട : പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്തനംതിട്ട അഴൂര്‍ റെസ്റ്റ് ഹൗസില്‍ നിന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 'എന്റെ കേരളം' ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചത്. പെട്ടെന്നു തന്നെ പൊലീസെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റുകയായിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആശാപ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. കനത്ത സുരക്ഷയെ ഭേദിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ പാഞ്ഞടുത്തത്. 

മുഖ്യമന്ത്രിക്ക് പ്രധാനമായും 3 പരിപാടികളാണ് ഇന്ന് പത്തനംതിട്ടയിലുളളത്. രാവിലെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള ജില്ലാ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ മേഖലകളില്‍ നിന്നുളള പ്രത്യേകം ക്ഷണിതാക്കളായ നാനൂറോളം വരുന്ന വ്യക്തികളുമായി കൂടിക്കാഴ്ച്ച നടക്കും. ഉച്ചയോടെ എല്‍ഡിഎഫിന്റെ പൊതുയോഗത്തില്‍ പങ്കെടുക്കും. സിപി ഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് പുരസ്‌കാരം നല്‍കുന്ന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും.

Trending :
facebook twitter