ബിഹാറില്‍ ആശുപത്രിയില്‍ കയറി രോഗിയെ വെടിവച്ചു കൊന്നു

04:23 PM Jul 17, 2025 | Renjini kannur

ബിഹാറില്‍ ആശുപത്രിയില്‍ കയറിയ അഞ്ചംഗ സംഘം രോഗിയെ വെടിവച്ചു കൊന്നു.പത്തിലധികം കൊലക്കേസുകളില്‍ പ്രതിയായ ചന്ദന്‍ മിശ്രയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ പരോളില്‍ ഇറങ്ങി പരാല്‍ ആശുപത്രിയില്‍ ചികില്‍സ തേടുമ്ബോഴാണ് അക്രമി സംഘം മിശ്രയെ കൊലപ്പെടുത്തിയത്. മിശ്രയുടെ സംഘത്തിന്റെ എതിരാളികളായ ചന്ദന്‍ ശേരു സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്‌എസ്പി കാര്‍തികേയ് ശര്‍മ പറഞ്ഞു.

Trending :