+

പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് അവതരിപ്പിച്ചു

ഡിജിറ്റല്‍ സ്‌ക്രീനില്‍ തല്‍സമയ പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാന്‍ കഴിയുന്ന ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് അവതരിപ്പിച്ച് പേടിഎം . പേടിഎമ്മിന്‍റെ സൗണ്ട്‌ബോക്‌സ് ശ്രേണിയിലെ ഏറ്റവും പുതിയ 4ജി ഉപകരണം വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും പേയ്‌മെന്‍റുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഇടപാടിന്‍റെ വിസിബിലിറ്റി മെച്ചപ്പെടുത്താനും കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പേടിഎം മഹാകുംഭ് സൗണ്ട് ബോക്‌സില്‍ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍ തല്‍ക്ഷണം കാണാനും ഓഡിയോ അലര്‍ട്ടുകള്‍ സ്വീകരിക്കാനും സാധിക്കുന്നു. ഒന്നിലധികം പേയ്‌മെന്‍റുകള്‍ നടക്കാറുള്ള തിരക്കേറിയ സമയങ്ങളില്‍ വ്യാപാരികള്‍ക്ക് പുതിയ പേടിഎം സൗണ്ട്ബോക്സ് കൂടുതല്‍ സഹായകരമാകും. 

എല്ലാ യുപിഐ ആപ്പുകളും യുപിഐ വഴി റുപേ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്‍റുകളും സ്‌കാന്‍ ചെയ്യാനും പണമടയ്ക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന പേടിഎം ക്യുആര്‍ കോഡ് പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സിലുണ്ട്. 11 ഭാഷകളില്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിനാല്‍ വ്യാപാരികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഭാഷയില്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാകും. ബാറ്ററിയില്‍ ചാര്‍ജ് 10 ദിവസം നീണ്ടുനില്‍ക്കും എന്നതും പ്രത്യേകതയാണ്. ഇടയ്ക്കിടയ്ക്ക് ചാര്‍ജ് ചെയ്യേണ്ടിവരുന്നത് ഇത് ഒഴിവാക്കുന്നു. 

facebook twitter