+

സ്പെഷ്യൽ പുലാവ്

സ്പെഷ്യൽ പുലാവ്

ചേരുവകൾ

    ഓയിൽ- 1 ടീസ്​പൂൺ
    നിലക്കടല- 2 ടേബ്​ൾ സ്​പൂൺ (വറുത്തത്)
    ചെറിയ ജീരകം- 1 ടീസ്​പൂൺ
    ഉഴുന്നുപരിപ്പ്- 1 ടീസ്​പൂൺ
    ഉണക്കമുളക്- 3 എണ്ണം
    തേങ്ങ ചിരവിയത്- 2 ടേബ്​ൾ സ്​പൂൺ 

തയാറാക്കേണ്ടവിധം

പാൻ എടുത്ത് അതിലേക്ക് ഒരു ടേബ്​ൾ സ്പൂൺ ഓയിൽ ഒഴിച്ച് നിലക്കടല, ചെറിയ ജീരകം, ഉഴുന്നുപരിപ്പ്, ഉണക്കമുളക് എന്നിവ വറുത്തെടുക്കുക. ശേഷം ഇതിലേക്ക് തേങ്ങ ചേർത്ത് ഒന്നുകൂടി വറുക്കുക. ശേഷം ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക.

ചേരുവകൾ

    ഓയിൽ-2 ടീസ്​പൂൺ
    കടുക്- 1 ടീസ്​പൂൺ
    കറിവേപ്പില- ഒരു തണ്ട്
    നിലക്കടല- 2 ടേബ്​ൾ സ്​പൂൺ
    ബസ്​മതി അരി വേവിച്ചത്- 2 കപ്പ്
    ഉപ്പ്- ആവശ്യത്തിന് 

തയാറാക്കേണ്ടവിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില, നിലക്കടല, വേവിച്ചെടുത്ത ചോറ് ഇവയും ചേർക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത മസാലപ്പൊടിയും ഉപ്പും ചേർത്ത് ഒരു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. കിടിലൻ പീനട്ട് പുലാവ് റെഡി.

facebook twitter