അമ്യൂസ്‌മെന്റ് റൈഡിന്റെ ബാറ്ററി തകരാറായി; ആളുകള്‍ തലകീഴായി കിടന്നത് അരമണിക്കൂര്‍

07:55 PM Jan 19, 2025 | Litty Peter

ഹൈദരാബാദ്: ഹൈദരാബാദില്‍ നുമൈഷ് എക്‌സിബിഷനിടെ ബാറ്ററി തകരാര്‍ മൂലം അമ്യൂസ്‌മെന്റ് റൈഡിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ആളുകള്‍ തലകീഴായി കിടന്നത് അരമണിക്കൂര്‍. ജനുവരി പതിനാറിനാണ് സംഭവം നടന്നത്.

നിറയെ ആളുകള്‍ ഉള്ളപ്പോഴായിരുന്നു റൈഡ് പ്രവര്‍ത്തനരഹിതമായത്. ചിലര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ സൈറ്റിലെ സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തി ബാറ്ററി തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്തി.

തുടര്‍ന്ന് സാങ്കേതിക വിദഗ്ധർ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിന്‍റെ പ്രവർത്തനം പൂര്‍വ്വസ്ഥിതിയിലാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്  .