+

ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തിയാൽ !

ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തിയാൽ !

വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന്​ സഹായിക്കുന്ന ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിൽ പൈപ്പറിൻ എന്നറിയപ്പെടുന്ന ഒരു ബയോ ആക്റ്റീവ് സംയുക്തവും അടങ്ങിയിരിക്കുന്നു. ഇതാണ് കുരുമുളകിന്‍റെ തനതായ രുചിക്ക് കാരണമാകുന്നത്. മാത്രമല്ല അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾക്കും ഇവ കാരണമാകുന്നു. കുരുമുളക് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാനും ഇവ സഹായിക്കും.

രണ്ട്...

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമാണ് കുരുമുളക്. ഈ ആന്‍റി ഓക്‌സിഡന്‍റുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന്...

മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കുരുമുളക് കഴിക്കുന്നത് വിറ്റാമിന്‍ ബി, സി, സെലിനിയം, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കും.  കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ എന്ന സംയുക്തം പോഷകങ്ങളുടെ ലഭ്യത വർധിപ്പിക്കാന്‍ സഹായിക്കും.

നാല്...

കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ, ചില ചർമ്മ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.

അഞ്ച്...

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്.

ആറ്...

ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കുരുമുളക് സഹായിക്കും.സാധാരണ ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ കഴിയുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.

ഏഴ്...

തലച്ചോറിന്‍റെ ആരോഗ്യത്തിനും കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

facebook twitter