അന്തരിച്ച കൊല്ലം സുധിയുടെ ഗന്ധമുള്ള പെർഫ്യും വലിയ ചർച്ചയായിരുന്നു. മരണപ്പെടുന്ന സമയം കൊല്ലം സുധി ധരിച്ചിരുന്ന ഷർച്ച് ഉപയോഗിച്ച് അവതാരക ലക്ഷ്മി നക്ഷത്ര ദുബായിൽ നിന്നുമാണ് പെർഫ്യൂം നിർമിച്ചത്. ഇത് സുധിയുടെ ഭാര്യ രേണുവിന് സമ്മാനിക്കുന്ന വീഡിയോയ്‌ക്ക് ഒരു മില്യണിലധികം കാഴ്ചക്കാരെ ലഭിച്ചിരുന്നു. സോഷ്യൽ മീഡിയ ലക്ഷ്മി നക്ഷത്രയ്‌ക്ക് നേരെ തിരിഞ്ഞതോടെ തന്റെ ആഗ്രഹപ്രകാരമാണ് പെർഫ്യൂം നിർമിച്ച നൽകിയതെന്ന് രേണു പറഞ്ഞിരുന്നു.
പെർഫ്യൂമിനെ കുറിച്ച് രേണു സുധിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ആ പെർഫ്യും അടിക്കാനുള്ളതല്ലെന്ന് രേണു സുധി പറഞ്ഞു. ‘ ആ പെർഫ്യൂ കഴിഞ്ഞോ, ഇപ്പോ അടിക്കാറില്ലേയെന്നും കമന്റ് കാണാറുണ്ട്. അത് തീർന്നിട്ടില്ല. അതുപോലെ ഇരിപ്പുണ്ട്. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാർക്ക് കുറച്ച് പേർക്കും മാത്രം മനസ്സിലാവുന്ന സ്മെൽ ആണിത്. അത് ഇതുവരെ അടിച്ചിട്ടേയില്ല. അത് ദേഹത്ത് അടിക്കുന്നതല്ല.
സുധിച്ചേട്ടനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ മണം വേണമെന്ന് തോന്നുമ്പോൾ തുറന്ന് മണപ്പിച്ച് നോക്കും. ആ സമയത്ത് സുധിച്ചേട്ടന്റെ സാന്നിധ്യമുണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂമാണിത്. അത് നിങ്ങൾ മണത്താൽ ഇവിടെ നിന്നും ഓടും. അങ്ങനത്തെ ഒരു സ്മെൽ ആണ്. സുധിച്ചേട്ടൻ ഷൂട്ട് കഴിഞ്ഞ് കുളിക്കുന്നതിന് മുമ്പേ ഷർട്ട് ഊരി ഇടത്തില്ലേ. വിയർപ്പും ബ്ലഡും എല്ലാത്തിന്റെയും സ്മെൽ ആണ്. ആ പെർഫ്യൂം എങ്ങനെയാണ് ദേഹത്ത് അടിച്ച് നടക്കുന്നത്’- രേണു സുധി സ്വകാര്യ യൂട്യൂൂബ് ചാനലിനോട് പറഞ്ഞു.