കേരള സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് കീഴിൽ മീഡിയ മേക്കർ ഒഴിവിലേക്ക് ജോലിയവസരം. കേരള പിഎസ് സി മുഖേനയാണ് അപേക്ഷിക്കേണ്ടത്. ആകർഷകമായ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും ഉദ്യോഗാർഥികൾക്ക് ലഭിക്കും. അപേക്ഷകൾ ജൂലൈ 16ന് മുൻപായി കേരള പിഎസ് സി വെബ്‌സൈറ്റ് മുഖേന നൽകണം.
തസ്തിക & ഒഴിവ്
കേരള ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിൽ മീഡിയ മേക്കർ നിയമനം. ആകെ ഒഴിവുകൾ 01.
കാറ്റഗറി നമ്പർ: 100/2025
പ്രായപരിധി
19 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ബിഎസ് സി (കെമിസ്ട്രി മെയിൻ) രണ്ടാം ക്ലാസ് ബിരുദവും, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി എക്‌സാമിനേഷനിൽ പാസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600നും 75,400നും ഇടയിൽ ശമ്പളം ലഭിക്കും. പുറമെ സർക്കാർ സർ വിസിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗി വെബ്‌സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക. ശേഷം ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പ്രൊഫൈലിലൂടെ അപേക്ഷ നൽകണം.
ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യാനായി ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകി യൂസർ ഐഡിയും, പാസ് വേർഡും ക്രിയേറ്റ് ചെയ്യണം. ഓരോ തസ്തികകളിലേക്കും അപേക്ഷ നൽകുന്നതിനായി പ്രസ്തുത തസ്തികയോടൊപ്പം നൽകിയിട്ടുള്ള Notification Link ലെ Apply Now ബട്ടൺ ഉപയോഗിക്കുക. പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർഥികൾ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ്.